June 3, 2026
പൊങ്കാനൂർ പശുവുണ്ടോ ? : ചെനപിടിക്കാൻ ഇതാ ചില നാട്ടു മാർഗങ്ങൾ

പയർ, കടല, മുതിര എന്നിവയിൽ ഏതെങ്കിലും 100 ഗ്രാം വച്ച് കിളിർപ്പിച്ച് ഒരു നേരം ഒരാഴ്ച കൊടുക്കാം.

ഇതേ പോലെ 2-3 വഴുതനങ്ങയും വേവിച്ച് ദിവസവും കൊടുക്കുന്നത് ഒരാഴ്ച്ച വരെയാവാം.
കാട്ടുചേമ്പിന്റെ താള് വേവിച്ചതും പച്ച പപ്പായ വേവിച്ചതു കുറച്ചുദിവസം തുടർച്ചയായി കൊടുക്കാവുന്നതാണ്.

ചെന്തെങ്ങിന്റെ തേങ്ങ ഒരാഴ്ച മണ്ണിൽ കുഴിച്ചിട്ട് പുറത്തെടുത്ത ശേഷം 50 ഗ്രാം പച്ചമഞ്ഞൾ അരച്ച് തേങ്ങയുടെ വെള്ളത്തിൽ കലക്കി വായിൽ പിടിച്ചുകൊടുക്കാം.

കാടിവെള്ളവും കഞ്ഞിവെള്ളവും മറ്റും കുടിക്കാൻ കൊടുക്കുന്നത് ചെമ്പുപാത്രത്തിൽ വച്ച് കൊടുക്കാൻ ശ്രദ്ധിയ്ക്കുക.

ആയുർവേദ വൈദ്യശാലയിൽനിന്ന് സുകുമാരഘൃതം ഒരു കി.ഗ്രാം വാങ്ങി ഒരൗൺസ് വീതം രാവിലെ കൊടുക്കാം.

Spread the love