June 1, 2026
മഴക്കാലമാണ്, പശുവിനെ ശ്രദ്ധിയ്ക്കൂ

പശുക്കളുടെ ആരോഗ്യ കാര്യത്തിൽ കാലാവസ്ഥയ്ക്കും വലിയ പ്രധാന്യമുണ്ട്.

പശുപരിപാലനത്തിൽ, മഴക്കാലത്ത് ഉണ്ടാവേണ്ട ചില ശ്രദ്ധകൾ :

1.ഷെഡ്ഡുകളുടെ മേൽക്കൂര ചോർന്നൊലിയ്ക്കാതെ നോക്കുക.

2 ഇളം പുല്ലുകൾ അരിഞ്ഞെടുത്ത് തീറ്റയായി നൽകും മുൻപ് സൂര്യപ്രകാശത്തിൽ ഉണക്കുക.

3.മഴക്കാലത്ത് വിരശല്യം കൂടുതലായതിനാൽ പശുവിന് വിര മരുന്ന് കൃത്യമായി നൽകുക.

4.തീറ്റകൾ ഈർപ്പം പറ്റാതെ ഉണങ്ങിയ സ്ഥലത്ത് സൂക്ഷിയ്ക്കുക.

5.ജലസംഭരണികളിലും വളക്കുഴിയിലും ബ്ലീച്ചിങ് പൗഡറും കുമ്മായവും വിതറി കൊതുകുകളേയും കൂത്താടികളേയും
കടിയീച്ചകളേയും പ്രതിരോധിയ്ക്കുക.

6 പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമാണെന്ന് ഉറപ്പു വരുത്തുക.

Spread the love