July 15, 2026
കന്നുകാലികളിലെ ചില രോഗലക്ഷണങ്ങൾ

കന്നുകാലികളുടെ ശ്ലേഷ്മസ്തരം നോക്കിയാല്‍ പല രോഗങ്ങളും മനസിലാക്കാം.
ഇതാ അവയിൽ ചിലത് :

1.മഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്‌ളേഷ്മ സ്തരം മഞ്ഞയാകുന്നു. പ്രാണവായു വേണ്ട തോതില്‍ രക്തത്തില്‍ കലരുന്നില്ലെങ്കില്‍ ഇത് നീലനിറമാകുന്നു.

2.കൊഴുത്തതും വെള്ളനിറത്തിലുള്ളതുമായ ദ്രാവകം നാസാരന്ധ്രങ്ങളിലൂടെ വരുമ്പോള്‍ ശ്വാസകോശനാളികള്‍ക്കോ ശ്വാസകോശങ്ങള്‍ക്കോ പഴുപ്പ് തട്ടിയിട്ടുണ്ടെന്ന് കരുതാം.

3.കുളമ്പു രോഗമുള്ളപ്പോഴോ പേവിഷബാധയുള്ളപ്പോഴോ വായില്‍ നിന്നും ഉമിനീരൊലിക്കും.

4.പ്രമേഹം, വൃക്കകളുടെ തകരാറ്, പനി,വയറിളക്കം, അമിതമായ രക്തസ്രാവം, ആമാശയവീക്കം എന്നീ അവസ്ഥയില്‍ മൃഗങ്ങള്‍ അമിതമായ ദാഹം പ്രകടിപ്പിക്കുന്നു.

5.ചില കന്നുകാലികള്‍ മരം,എല്ല്, കടലാസ്, മണ്ണ്, ചാണകം മുതലായ വസ്തുക്കള്‍ തിന്നുന്നു. ഫോസ്ഫറസ് , കൊബാള്‍ട്ട്, കറിയുപ്പ് എന്നീ ധാതുക്കളുടെ അപര്യാപ്തത മൂലമാണിത്.

Spread the love