കന്നുകാലികൾക്ക് പാലുല്പാദനം ഇരട്ടിയാവാൻ സാധാരണ നൽകി വരുന്ന പയർ വർഗ്ഗത്തിൽപ്പെട്ട പച്ചിലത്തീറ്റയാണ് പീലിവാക അഥവാ സുബാബുൾ.
ഗുണനിലവാരം കുറഞ്ഞ നാലുകിലോ പുല്ലിന് തുല്യമായ ഇവ, പശുക്കളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും പാലുല്പാദനം ഇരട്ടിയാക്കുകയും ഉരുക്കളുടെ തൂക്കം കൂട്ടുകയും ചെയ്യുന്നു.
5 ആഴ്ചയിൽ ഒരിക്കൽ ഇതു നൽകാവുന്ന ഇതിന്റെ ഇലകളിൽ ധാരാളമായി പ്രൊ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ നല്ല കൊഴുപ്പുള്ള പാലാണ് ലഭ്യമാകുക.
ഒരു ഹെക്ടറിൽ നിന്ന് വർഷത്തിൽ 16 ടണ്ണോളം ഇലകളും ചെറിയ ശാഖകളും ഇവയിൽ നിന്ന് ലഭ്യമാകുന്നുണ്ട്.
വേനൽക്കാലത്തു പീലിവാകയുടെ ഇലകൾ കിട്ടാനില്ലെങ്കിൽ ഇതിനു പകരമായി ഉപയോഗിക്കാവുന്നവയാണ് ശീമക്കൊന്ന ഇല. പീലിവാക ഇലകൾ പോലെ തന്നെ അത്രത്തോളം പോഷകമൂല്യം ഏറിയതാണ് ശീമക്കൊന്ന ഇലകളും. വൈക്കോൽ, പുല്ല് തുടങ്ങിയവ നൽകുമ്പോൾ ഇതിനൊപ്പം ശീമക്കൊന്ന ഇല നൽകിയാൽ വളർച്ചാനിരക്കും കറവയും കൂടും.