June 3, 2026
വേനൽകാലത്തെ കന്നുകാലി പരിചരണം…

1.വേനൽക്കാലത്ത് എപ്പോഴും പശുക്കളുടെ പുറത്ത് വെള്ളമൊഴിക്കുന്നത് നല്ലതല്ല. ഇതു മൂലം പാൽ ഉൽപാദനത്തിന് ഉപയോഗിക്കേണ്ടി വരുന്ന ഊർജ്ജം ശരീര താപനില നിയന്ത്രണത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നതിനാൽ ഇത് ഉൽപാദന വർധനയ്ക്കു സഹായിക്കുന്നില്ല.

2.ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ക്രമീകരിച്ച്
തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം.

3.കാലിത്തീറ്റയും വൈക്കോലും അതി രാവിലെയും വൈകിട്ടും രാത്രിയിലുമായി ക്രമീകരിക്കണം.

4.പകൽ ധാരാളം ജലാംശം അടങ്ങിയ നല്ല ഇനം തീറ്റപ്പുല്ല്, അസോള,ശീമക്കൊന്ന, അഗത്തി,മുരിങ്ങ, പീലി വാക,മൾബറി ഇലകളോ സൈലേജോ നൽകാവുന്നതാണ്.

5.വായിൽ നിന്നും ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നത് മൂലം ഉണ്ടാകുന്ന അസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം) ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം എന്ന നിരക്കിൽ തീറ്റയിൽ ചേർത്ത് നൽകണം.

6.ചെള്ള് , പേൻ, പട്ടുണ്ണി തുടങ്ങിയ ബാഹ്യപരാദങ്ങൾ പെരുകുന്നതിനാൽ ഇവയെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കണം.

7.യീസ്റ്റ്, ഫീഡ് അപ് യീസ്റ്റ് പോലുള്ള മാർക്കറ്റിൽ ലഭ്യമായ പ്രോബയോട്ടിക്കുകൾ തീറ്റയിൽ ഉൾപ്പെടുത്താം.

8.കിതപ്പ്,ഉമിനീരൊലിക്കൽ, വായിൽ നിന്നും നുരയും പതയും വരൽ, തീറ്റ കഴിക്കാൻ മടി കാണിക്കൽ, തളർച്ച എന്നീ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അത് സൂര്യാഘാതത്തിന്റെയും നിർജലീകരണത്തിന്റെയും പ്രാരംഭ ലക്ഷണങ്ങളാവാം.

Spread the love