കടുത്ത വേനൽ കന്നുകാലികളെ പലവിധത്തിൻ ബാധിക്കാം. അതിൽ ഏറ്റവും പ്രധാനമാണ് നിർജലീകരണം അഥവാ ഡീ ഹൈഡ്രേഷൻ.അത് രോഗാവസ്ഥയിലേക്ക് വരെ എത്തിക്കും
ലക്ഷണങ്ങൾ :
വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, മൂക്ക്,മോണ, കൺപോള, എന്നിവ വരളുക,ചുണ്ടുകൾ നക്കുക,മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, തീറ്റ കുറയുക, ഭാരക്കുറവ്,ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക,ചലനമറ്റ് കിടക്കുക എന്നിവയാണ് പ്രകടമായ ലക്ഷണങ്ങൾ.
പ്രതിരോധ മാർഗങ്ങൾ :
വേനൽക്കാല ഭക്ഷണത്തിൽ മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും നാരിന്റെ അംശം കുറയ്‌ക്കുകയും ചെയ്യണം.ഇതിനായി പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം. ഖരാഹാരം നൽകുന്നത് രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ,ഈർക്കിൽ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം