October 19, 2026
ചൂടുകാലം വന്നാൽ…

ഉയർന്ന ചൂടും വരൾച്ചയിലെ ഈർപ്പവും കന്നുകാലികളിൽ ‘താപലഹരി’ ഉണ്ടാക്കുന്നതിലൂടെ അവരുടെ ശാരീരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ്

*ഉയർന്ന പാലുൽപാദന ശേഷിയുള്ള ഇനങ്ങൾക്ക് കടുത്ത ചൂടിനെ അതിജീവിക്കാനുള്ള ശേഷി വളരെ കുറവാണ്.

*അന്തരീക്ഷ താപനില 25°C-26°C കടക്കുമ്പോൾ ശ്വാസോച്ഛ്വാസം വേഗത്തിലാകുകയുംഉമിനീർ ഒലിക്കുകയും കടുത്ത ക്ഷീണം ഉണ്ടാവുകയും ചെയ്യും.

*കനത്ത ചൂടിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം പശുക്കളിൽ ഗർഭധാരണ സാധ്യത 20-25% വരെ കുറയും.

*കടുത്ത വരൾച്ചയിൽ ഉണ്ടാവുന്ന തീറ്റപ്പുല്ലിൻ്റെയും ശുദ്ധജലത്തിൻ്റെയും ലഭ്യതക്കുറവ് ദോഷകരമായി ബാധിക്കും.

*തൊഴുത്ത് വെളിച്ചം, വായുസഞ്ചാരം, തണുപ്പിക്കൽ സംവിധാനം, തീറ്റ-വെള്ള നിയന്ത്രണം, ധാതുലവണ പരിപാലനം എന്നിവയെ ഏകോപിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.

Spread the love