വാളൻപുളിയുടെ കുരു തൊണ്ടു കളഞ്ഞ് നുറുക്കി പൊടിയാക്കുന്നതാണ് പുളിയരിപ്പൊടി.
തോടു നീക്കിയുള്ള പുളിയരിയുടെ ഭക്ഷ്യ യോഗ്യമായ വെളുത്ത ഭാഗംഅന്നജം, മാംസ്യം,മറ്റു പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ്.കാലിത്തീറ്റ എന്ന നിലയിൽ വളരെ മികച്ച ഒന്നാണ് പുളിയരി. എണ്ണയുടെ അംശം നീക്കിയ പുളിയരിയുടെ ഉൾക്കാമ്പ് വ്യാവസായിക ഉപയോഗങ്ങളുള്ള ഒരുല്പന്നമായി പരിഗണിക്കുന്നുണ്ട്.എണ്ണയുടെ അംശം നീക്കിയ പുളിയരിപ്പൊടിയിൽ 12% ഈർപ്പം, 0.3% ചാരം, 0.2% നാര്, 65% പെക്റ്റിൻ, 65% മാംസ്യം, 55% പോളിസാക്കറൈ ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ അമ്ല-ക്ഷാരനില (pH) 6.0 മുതൽ 7.0 വരെ ആയിരിക്കും.ഈ ഗുണമേൻമയാണ് ; വളർത്തു മൃഗങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണ പദാർഥങ്ങൾ തയാറാക്കാനായി പുളിയരിപ്പൊടിയെ ഉത്തമ ചേരുവയാക്കാൻ കാരണം. പുളിയരിപ്പൊടി ഉപയോഗിച്ച് കാലിത്തീറ്റകൾ നിർമിക്കുമ്പോൾ നിറഭേദം വരികയോ ദുർഗന്ധം ഉണ്ടാകുകയോ ചെയ്യില്ല എന്നു മാത്രമല്ല നനവ് പിടിച്ച് തീറ്റ കേടാകുകയുമില്ല.തീറ്റയ്ക്ക് സ്ഥിരസ്വഭാവം നല്കുവാനും ഇതു സഹായിക്കുന്നു.പുളിയരി സാധാരണ കഞ്ഞിവയ്ക്കുന്നതു പോലെ വെള്ളം കുറച്ച് കുഴമ്പുരൂപത്തിൽ വേവിച്ച് കന്നുകാലികൾക്കും പോത്തിനുമൊക്കെ തീറ്റയായി കൊടുക്കാം. ഇതോടൊപ്പം പഴയ ചോറോ ഗോതമ്പോ അരിയോ ഒക്കെ ഇട്ട് വേവിക്കുകയുംചെയ്യാം..