June 3, 2026
പ്രതിരോധിക്കാം കന്നുകാലികളിലെ തൈലേറിയ രോഗത്തെ

കന്നുകാലികളുടെ രക്തത്തിൽ കടന്നുകൂടുന്ന തൈലേറിയ എന്ന വിരയാണ് ഈ രോഗത്തിന് കാരണം.
രക്തത്തിൽ കയറുന്ന അണുക്കൾ ചുവന്ന രക്താണുക്കളെ ആക്രമിക്കുന്നതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതാണ് രോഗ കാരണം.

ലക്ഷണങ്ങൾ : ശക്തമായ പനി (105 -106 ഡിഗ്രി ഫാരൻഹീറ്റ്), മൂക്കൊലിപ്പ്, ലസികാഗ്രന്ഥി വീക്കം, കണ്ണിനു താഴെയുള്ള ശ്ലേഷ്മസ്തരത്തിന്റെ സാധാരണയുള്ള ചുവപ്പുമയത്തിനു മാറ്റം,തീറ്റമടുപ്പ്, ക്ഷീണം,തളർച്ച.

ചികിൽസ : രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ്, ശ്വേതരക്താണുക്കളുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ ഉചിതമായ ചികിത്സ നൽകും.ഒപ്പം ഹീമോഗ്ലോബിൻ നില ഉയർത്താന്‍ ഇരുമ്പു സത്ത് അടങ്ങിയ ടോണിക്കും നല്ല ഭക്ഷണവും നൽകുക.ബാഹ്യപരാദമായ പട്ടുണ്ണിയെ അകറ്റാനായി Cypermethin അടങ്ങിയ മരുന്ന് ദേഹത്തു തളിക്കുകയും Pouron എന്ന മരുന്ന് ദേഹത്ത് തല മുതൽ വാൽവരെ വരയ്ക്കുകയും ചെയ്യണം.

കരുതൽ : ഫാമിനു ചുറ്റുമുള്ള ചപ്പുചവറുകൾ, മാലിന്യം എന്നിവ നീക്കം ചെയ്ത് തീയിടുക. പശുക്കളുടെയും തൊഴുത്തിലെയും ശുചിത്വം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

Spread the love