പശുക്കളുടെ മദികാലം കൃത്യസമയത്ത് തിരിച്ചറിയേണ്ടതുണ്ട്.ആരോഗ്യമുള്ള പശുവിന്റെ എല്ലാ പ്രത്യുല്‍പ്പാദനാവയവങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ച് പ്രായപൂർത്തിയാകുന്ന ഘട്ടമാണ് മദി.കൃത്യമായ ലക്ഷണങ്ങളിലൂടെ ഇത് തിരിച്ചറിയാം :
1. അസ്വസ്ഥത,നിയന്ത്രണംവിട്ട് ഓടുക.
2. ഇടവിട്ടുള്ള മൂത്രം ഒഴിക്കൽ.
3. മറ്റു പശുക്കളുടെ പുറത്തു കയറാനുള്ള ശ്രമം.
4. മറ്റു പശുക്കള്‍ക്ക് പുറത്തുകയറാന്‍ വേണ്ടി സ്വയം നിന്നു കൊടുക്കൽ.
5.സാധാരണയില്‍നിന്നും അല്‍പം വ്യത്യസ്‌തമായ ശബ്‌ദത്തോടുകൂടിയുള്ള തുടര്‍ച്ചയായ കരച്ചില്‍.
6. മദിയുള്ള പശുവിന്റെ ഭഗം മറ്റു പശുക്കള്‍ മണക്കുന്നു.
7. വാല്‍ ഒരു വശത്തേക്കു മാറ്റിപ്പിടിക്കൽ.
8. തീറ്റ തിന്നാതിരിക്കലും ചെറിയ വയറിളക്കവും.
9. ഈറ്റം ചുവന്ന് തടിച്ചിരിക്കുകയും ഭഗത്തിലൂടെ പളുങ്കുനിറമുള്ള ദ്രാവകം ഒലിച്ച് വാലിലും പിന്‍ഭാഗത്തും പറ്റിപ്പിടിച്ചിരിക്കൽ.
ഇതില്‍ ഏതെങ്കിലും ചില ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് മദിയെന്ന് ഉറപ്പിക്കേണ്ടതുണ്ട്. ശേഷം വൈകാതെ തന്നെ പശുവിനെ കുത്തിവെപ്പ് എടുപ്പിക്കണം.