June 3, 2026
കരുതണം ‘പുൽ ടെറ്റനി’യെ

പ്രസവശേഷം കന്നുകാലികളുടെ രക്തത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പുൽ ടെറ്റനി.

തഴച്ചു വളരുന്ന ഇളം പുല്ലിൽ മേയുന്ന പശുക്കൾക്കാണ് രോഗ സാധ്യത കൂടുതൽ.

രോഗം ബാധിച്ച പശുക്കൾ പരിഭ്രാന്തരായി
കാണപ്പെടുകയും, കാലുകൾ മടക്കാനാവാതെ ഒരു വശം ചെരിഞ്ഞു വീഴുകയും, ചില സന്ദർഭങ്ങളിൽ പേയിളകിയ പോലുള്ള ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. ചികിത്സ വൈകിയാൽ,
പശു ചത്തു പോകാൻ വരെ സാധ്യതയുണ്ട്.

അതിനാൽ,രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ വെറ്ററിനറി ഡോക്ടറെ സമീപിക്കുക.

മഗ്നീഷ്യവും കാത്സ്യവും അടങ്ങിയ ധാതുലവണ മിശ്രിതങ്ങൾ തീറ്റയിലുംവെള്ളത്തിലുമായി കൊടുക്കുന്നതും,ഇളം പുല്ല് തഴച്ചു വളരുന്ന സ്ഥലങ്ങളിൽ അധികസമയം പശുക്കളെ മേയാൻ വിടാതിരിക്കുന്നതും ഈ രോഗം വരുന്നത് തടയാൻ വളരെയേറെ സഹായിക്കും.

Spread the love