പ്രസവിച്ച് മൂന്നു മാസത്തിനുള്ളിൽ ബീജാധാനം സാധ്യമാക്കുന്നതാണ് ലാഭകരമായ ഫാം നടത്തിപ്പിന് അനിവാര്യ ഘടകമെങ്കിലും, കേരളത്തിലെ പല പശുക്കളും മദി കാണിക്കാൻ വൈകുന്നുവെന്ന പ്രശ്നം കർഷകർ അഭിമുഖീകരിക്കാറുണ്ട്.
ഈ സാഹചര്യങ്ങളിൽ പശുക്കൾക്ക് മദി വരുന്നതിനായി നൽകാവുന്ന ആയുർവേദ മരുന്നു കൂട്ട് :
ദിവസേന 2 നേരം ഉപ്പും ശർക്കരയും ചേർത്ത് താഴെപ്പറയുന്ന ക്രമത്തിലാണ് നൽകേണ്ടത് :
.ഓരോ വെള്ള മുള്ളങ്കി ദിവസേന 2 നേരം 5 ദിവസത്തേക്ക്.
.തുടർന്ന് ഓരോ കറ്റാർവാഴപ്പോള ദിവസേന 2 നേരം 4 ദിവസത്തേക്ക്.
.തുടർന്ന് 4 കൈപ്പിടി മുരിങ്ങയില ദിവസേന 2 നേരം 4 ദിവസത്തേക്ക്.
.തുടർന്ന് 4 കൈപ്പിടി ചങ്ങലംപെരണ്ട തണ്ട് ദിവസേന 2 നേരം 4 ദിവസത്തേക്ക്.
.ശേഷം 4 കൈപ്പിടി കറിവേപ്പില (5 ഗ്രാം മഞ്ഞൾ ചേർത്ത്)ദിവസേന 2 നേരം 4 ദിവസത്തേക്ക് നൽകുക.
ചികിത്സ ആരംഭിക്കുന്നതിന് 15 ദിവസം മുൻപേ ഉരുവിന് വിരമരുന്നു നൽകാൻ മറക്കരുത്.