പശുവിന്റെ ആരോഗ്യവും പാലിലെ കൊഴുപ്പും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന കാലിത്തീറ്റയാണ് ടി.എം.ആർ (Total Mixed Ration)
വിവിധ ഭക്ഷണ പദാർത്ഥങ്ങൾ ചേർത്ത് സമീകൃതമായി തയ്യാറാക്കുന്ന സമ്മിശ്രിത ആഹാരമാണ് ടിഎംആർ.
ഇതു നൽകുന്നതിലൂടെ പാലിന്റെ ഉൽപ്പാദനവും ഗുണമേന്മയും വർധിക്കുകയും പശുവിന്റെ ആകെ ആരോഗ്യംയും ദഹനക്ഷമതയും മെച്ചപ്പെടുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
സാധാരണ കാലിത്തീറ്റ കൊടുത്താൽ പാലുൽപ്പാദനം വർദ്ധിക്കുമെങ്കിലും, പ്രാദേശികമായി ലഭ്യമായതും ഉപയോഗശൂന്യമായതുമായ പൈനാപ്പിൾ, ചക്ക,കശുവണ്ടി, തേയില,കുരുമുളക് തുടങ്ങിയവയുടെ ചണ്ടികളും മറ്റും ടിഎംആറിൽ ഉൾപ്പെടുത്തുന്നത് വിളവ് ചെലവ് കുറയ്ക്കാനും പാലിന്റെ ഗുണനിലവാരം ഉയർത്താനും സഹായകമാണ്.
പശുവിന്റെ ഊർജ്ജനിലയും പാലിന്റെ ഉൽപ്പാദനവും വർദ്ധിപ്പിക്കാനും ആമാശയത്തിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുന്നതിനും ഇവ സഹായിക്കുന്നു.