പശുക്കൾ മദി കാണിക്കാൻ വൈകുന്നത് പല കർഷകരും നേരിടുന്ന പ്രശ്നമാണ്.
ഇതിന് പരിഹാരമായി നൽകാവുന്ന ആയുർവ്വേദ മരുന്നുകൂട്ട് ദിവസേന 2 നേരം ഉപ്പും ശർക്കരയും ചേർത്തു താഴെപ്പറയുന്ന ക്രമത്തിൽ നൽകുക.
*ഓരോ വെള്ള മുള്ളങ്കി ദിവസേന 2 നേരം 5 ദിവസത്തേക്ക്.
*തുടർന്ന് ഓരോ കറ്റാർവാഴപ്പോള ദിവസേന 2 നേരം 4 ദിവസത്തേക്ക്.
*തുടർന്ന് 4 കൈപ്പിടി മുരിങ്ങയില ദിവസേന 2 നേരം 4 ദിവസത്തേക്ക്.
*തുടർന്ന് 4 കൈപ്പിടി ചങ്ങലംപെരണ്ട തണ്ട് ദിവസേന 2 നേരം 4 ദിവസത്തേക്ക്.
*ശേഷം 4 കൈപ്പിടി കറിവേപ്പില (5 ഗ്രാം മഞ്ഞൾ ചേർത്ത്) ദിവസേന 2 നേരം 4 ദിവസത്തേക്ക്.
ഈ ഔഷധക്കൂട്ട് ആരംഭിക്കുന്നതിന് 15 ദിവസം മുൻപേ ഉരുവിന് വിരമരുന്നു നൽകാൻ മറക്കരുത്.