July 15, 2026
പശുവിന്റെ ഗർഭപാത്രം പുറത്തേക്കു തള്ളുന്നുണ്ടോ…?

ചില പശുക്കളിൽ ഗർഭ പാത്രം പുറത്തേക്ക് തള്ളുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. മനസിലാക്കാം ഇതിൻ്റെ സാഹചര്യങ്ങൾ…

കാരണങ്ങൾ :
* ജനിതകമായി ഗർഭാശയ പുറന്തള്ളൽ സ്വഭാവം കാണുന്ന പശുക്കളിൽ
പ്രസവത്തിനു മുൻപും ശേഷവും
ഇത് കൂടുതലായി കാണപ്പെട്ടേക്കാം.

* തൊഴുത്തിനു പിൻഭാഗത്ത് കൂടുതൽ
ചെരിവുണ്ടങ്കിൽ ഗർഭാശയ പുറന്തള്ളലിനു സാധ്യത കൂടും.

* കൂടുതൽ പ്രാവശ്യം പ്രസവിച്ച പശുക്കളിൽ ഗർഭാശയത്തെ താങ്ങിനിർത്തുന്ന പേശികളുടെ പ്രവർത്തനം മന്ദീഭവിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്കു
കാരണമാകാറുണ്ട്.

പരിഹാരം :
* പുറന്തള്ളൽ സാധ്യതയുള്ള ഉരുക്കളെ തൊഴുത്തിൽ കെട്ടുമ്പോൾ പിൻഭാഗം ഉയർന്നു
നിൽക്കത്തക്കവിധം ക്രമീകരണം
നടത്തണം.

* PROCTIVE BOLUS എന്ന വെറ്ററിനറി ആയൂർവേദ മരുന്ന് 2 എണ്ണം 2 നേരം ഏതാനും ദിവസം നൽകുന്നത് ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും

* പോഷകങ്ങളുടെ അപര്യാപ്തത
പരിഹരിക്കുന്നതിനുള്ള ഫീഡ്
സപ്ലിമെന്റുകൾ നൽകി പ്രശ്നം പരിഹരിക്കാം.

പ്രതിരോധം :
* ഗർഭാശയം പുറന്തള്ളിയാൽ ആ ഭാഗം ചെളിയോ മണ്ണോ പുരളാതെയും
പക്ഷികൾ കൊത്തിപ്പറിക്കാതെയും ഈച്ച ശല്യം ഒഴിവാക്കിയും ശർഭാശയം കാക്കണം.
ഇളം ചൂടുള്ള ഉപ്പുവെള്ള ലായനിയിലോ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിലോ കഴുകുന്നത് നിർബന്ധമാണ്.

* എത്രയും പെട്ടെന്ന് വെറ്ററിനറി ഡോക്ടറെക്കൊണ്ട് പൂർവ സ്ഥിതിയിലാക്കി
തുന്നിക്കെട്ടേണ്ടത് അനിവാര്യമാണ്.

Spread the love