June 3, 2026
കുത്തിവെച്ചാൽ പശുക്കളിൽ പാല് കുറയുമോ ?!

കറവപ്പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാൻ മടി കാണിക്കുന്ന ചില കർഷകരുണ്ട്.

പശുക്കളിൽ പാലുൽപ്പാദനം കുറയുമെന്ന തെറ്റിദ്ധാരണയാണ് ഇതിനു കാരണം.

വാക്സിനേഷനെടുത്ത് ആദ്യ രണ്ടു ദിവസം ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം വെറും ഒന്നു രണ്ട് ദിവസത്തേക്ക് മാത്രം ചില പശുക്കളിൽ മാത്രം.

പാലിന്റെ അളവിൽ താൽക്കാലിക വ്യതിയാനങ്ങൾ കാണാറുണ്ട്.എന്നാൽ പെട്ടെന്ന് തന്നെ
ഇത് പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും.

എന്നാൽ,ധാതു ജീവക മിശ്രിതങ്ങളും കരൾ ഉത്തേജനമിശ്രിതങ്ങളും നൽകുന്നതും
വെയിലത്ത് കെട്ടുന്നത് ഒഴിവാക്കുന്നതും വഴി
പ്രതിരോധ കുത്തിവെപ്പടുത്ത ഉരു
ക്കൾക്ക് പാലിൽ താൽക്കാലികമായുണ്ടാവുന്ന കുറവ് എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കും.

അതേ സമയം, വാക്സിനെടുക്കാതിരുന്നാൽ മാരകമായ പകർച്ചവ്യാധികൾ പശുക്കൾക്ക് പിടിപെടുകയും അത് പശുവിൻ്റെ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യും.

Spread the love