June 1, 2026
ചൂടുകാലമാണ് ; പശുക്കൾ നന്നായി വെള്ളം കുടിക്കട്ടെ

ചൂടുകാലത്ത് മനുഷ്യർക്കെന്ന പോലെ കന്നുകാലികൾക്കും നന്നായി ശുദ്ധജലം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഈ സമയത്ത്, കറവപ്പശുക്കൾക്ക് എല്ലായ്‌പ്പോഴും ശുദ്ധമായ വെള്ളം ലഭ്യമാകണം. ജലാശയങ്ങളോ ടാങ്കുകളോ പതിവായി വൃത്തിയാക്കുകയും അവശിഷ്ടങ്ങളോ പായലോ വളരുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം. കന്നുകാലികളുടെ വലിപ്പത്തിനനുസരിച്ച് തൊഴുത്തിലോ മേച്ചിൽപ്പുറങ്ങളിലോ ആവശ്യത്തിന് വെള്ളപ്പാത്രങ്ങളോ ടാങ്കുകളോ സ്ഥാപിക്കണം.ജലക്ഷാമം ഒഴിവാക്കാൻ ജലനിരപ്പ് പതിവായി നിരീക്ഷിച്ച് ആവശ്യാനുസരണം വെള്ളം നിറയ്ക്കണം. ഇടയ്ക്ക് വെള്ളത്തിൽ ചെറിയ അളവിൽ ഉപ്പ് ചേർക്കുന്നത് ദാഹത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും.

Spread the love