April 19, 2026
വരുന്നൂ… ‘രണ്ടാം ധവള വിപ്ലവം’

രാജ്യത്തെ പാൽ ഉൽപ്പാദന മേഖലയിൽ
വലിയ മാറ്റം സാധ്യമാക്കാൻ രണ്ടാം ധവള വിപ്ലവം അഥവാ “വൈറ്റ് റെവല്യൂഷൻ 2.0” കേന്ദ്ര സഹകരണ മന്ത്രാലയമാണ് ഈ ആശയം ആവിഷ്ക്കരിക്കുന്നത്.

വരും വർഷങ്ങളിൽ പാൽ ശേഖരണം വൻ തോതിൽ വർദ്ധിപ്പിച്ച് 2028-29 ആവുമ്പോഴേക്കും പ്രതിദിനം 1,007 ലക്ഷം കിലോ പാൽ ശേഖരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഇതിനായി ഏകദേശം 1.20 ലക്ഷം പുതിയ ഡയറി സഹകരണ സംഘങ്ങളും അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികളും ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

ഇതുവരെ ഇത്തരം സഹകരണ സംവിധാനങ്ങൾ എത്താത്ത സ്ഥലങ്ങളിൽ ഏകദേശം 75,000 പുതിയ സംഘങ്ങൾ കൂടി തുടങ്ങുന്നത് സാധാരണക്കാരായ കർഷകർക്ക് വലിയ ഉപകാരമാകും.

നാഷണൽ ഡയറി ഡെവലപ്‌മെന്റ് പ്രോഗ്രാം വഴിയാണ് ഇതിനായുള്ള ഫണ്ട് ലഭ്യമാക്കുന്നത്.

Spread the love