തള്ളപ്പശുവിൽ നിന്ന് കിടാക്കളിലേക്ക് പകരുന്നവയാണ് ടോക്സോകാര ഉരുളൻ വിരകളെ പ്രതിരോധിക്കാനുളള മാർഗങ്ങൾ :
.പശുക്കിടാവിന് പത്ത് ദിവസം മുതൽ പതിനാല് ദിവസം വരെ പ്രായമെത്തുമ്പോൾ ടോക്സോകാര ഉരുളൻ വിരകളെ തടയാനുള്ള ആദ്യഡോസ് മരുന്ന് നൽകണം.
.വിരബാധ തടയുന്നതിനായി കിടാവിന് 6 മാസം പ്രായം എത്തുന്നത് വരെ എല്ലാ മാസവും വിരമരുന്ന് മുടക്കമില്ലാതെ നൽകണം.ആറുമാസം പ്രായമെത്തിയതിന് ശേഷം ചാണകം പരിശോധിച്ചോ അല്ലെങ്കിൽ മൂന്ന് മാസത്തെ ഇടവേളയിലോ കിടാക്കൾക്ക് വിരമരുന്ന് നൽകാം.
.രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കിടാക്കളുടെ ചാണകം പരിശോധിച്ച് കൃത്യമായ രോഗനിർണ്ണയം നടത്താം.നല്ല വിരബാധയുള്ള കിടാക്കൾക്ക് വിരമരുന്നുകൾ നൽകുമ്പോൾ ഉരുളൻ വിരകൾ ചെറുകുടലിനുള്ളിൽ കൂട്ടമായി ചത്തൊടുങ്ങുകയും ചെറുകുടലിൽ തടസ്സം ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാൽ വിരമരുന്ന് നൽകി 4 മണിക്കൂറിനുശേഷം 30 ഗ്രാം വീതം മഗ്നീഷ്യം സൾഫേറ്റ് (ഭേദി ഉപ്പ്) കിടാവിന് വായിലൂടെ നൽകുന്നത് വിരേചനക്ഷമത കൂട്ടാനും കുടലിൽ തടസ്സം ഒഴിവാക്കാനും സഹായിക്കും. വിരമരുന്ന് നൽകുന്നതിന്റെ കൂടെ തന്നെ മഗ്നീഷ്യം സൾഫേറ്റ് നൽകുന്നത് ഒഴിവാക്കണം.